Skip to main content

Posts

Showing posts from January, 2010

കാറേ നീ പെയ്യരുതിപ്പോള്‍...

വീതി 4m, നീളം 2m. അനാമല്‍ പെയ്‌ന്റിങ്. ചുമരില്‍ വരച്ചത്. . എന്താ മട്ടം .. അഭിപ്രായം ഇവിടെ എഴുതാം ..

തകര്‍പ്പന്‍ ബ്ലോഗ് ടിപ്സുകള്‍

ബ്ലോഗ് ... ബ്ലോഗ്... കേട്ടും വായിച്ചും അറിഞ്ഞിട്ടുണ്ട്.. അതിനപ്പുറം.. ഒന്നുമറിയില്ല. എനിക്കും വേണം സ്വന്തമായൊരു ബ്ലോഗ്.. പക്ഷേ എങ്ങനെ. മെയില്‍ എടുക്കാനും അയക്കാനും അറിയല്‍ മാത്രമായിരുന്നു നെറ്റ് പരിചയം. അല്പസ്വല്പം ചാറ്റിംഗുംഓര്‍ക്കൂട്ടിംഗും.. മാത്യഭൂമില്‍ ഭൂലോകത്തിന്റെ പോരിശകള്‍ വന്നതും വായിച്ചു. ആദ്യമായി വായിച്ച മലയാളം ബ്ലോഗ് മൈനയുടേതാണ് . ഓര്‍ക്കുട്ട് വഴി മൈന എന്നും പോസ്റ്റ് ലിങ്കുകള്‍അയച്ചിരുന്നു. ഇതൊക്കെ എങ്ങനെ സംഭവിക്കുന്നുവെന്ന അല്‍ഭുതം.. മലയാളത്തില്‍.. ആദ്യമായി ഒരു ബ്ലോഗ് നിര്‍മിച്ചു തന്നത് സുഹ്യത്ത് പി എം എ ഗഫൂറാണ്.. പോസ്റ്റിംഗുംപഠിപ്പിച്ചുതന്നു... ചില ഫോട്ടോകള്‍ പോസ്റ്റു ചെയ്തു.. ചെറിയ കുറെ കുറിപ്പുകളും.. ആരും തിരിഞ്ഞുനോക്കിയില്ല.. എന്നാലും പോസ്റ്റിംഗ് തുടര്‍ന്നു.. അതിന്നിടക്കാണ് സഊദി അറേബ്യയിലേക്ക് പോന്നത്. ഇവിടെ നെറ്റ് ഉപയോഗിക്കാന്‍ കൂടുതല്‍അവസരങ്ങള്‍ കിട്ടി. പഴയ ബ്ലോഗ് പൊടിതട്ടിയെടുത്തു.. കുറെ ബ്ലോഗുകള്‍ കണ്ടു,വായിച്ചു. പുതിയ കുറെ പോസ്റ്റുകള്‍.. ലിങ്ക് കൂട്ടുകാര്‍ക്ക് മെയില്‍ ചെയ്തു.. ഒത്തിരിയാളുകള്‍ ബ്ലോഗിലെത്തി. കമന്റുകളും വന്നു തുടങ്ങി..

ഹായ് കൂയ് പൂയ്

ബാ ലവാടിയുടെ മുന്‍പിലെ ഇടവഴിയിലൂടെ ഇറങ്ങിയാല്‍ കരമ്പത്തോടും കടന്ന് പാടവരമ്പിലൂടെ നടന്ന് കണ്ടിക്കുളത്തിന് ചാരിയുള്ള പാറപ്പുറത്ത് ചെന്നുരുന്ന് ഇച്ചിരി് നേരം സൊള്ളാം. പാടത്തിപ്പോഴും ചെറിയ തോതില്‍ നെല്‍കൃഷിയുണ്ട്. വരമ്പിനോട് ചാരി വാഴയും അല്ലറ ചില്ലറ പച്ചക്കറികളും. വെളുത്ത കൊക്കുകള്‍ താഴ്ന്നിറങ്ങും, കൂട്ടം കൂട്ടമായി. ഇടവഴിയിലേക്ക് കയറുമ്പോള്‍ പൊട്ടത്തിസ്സൂറ ആടുകളുമായി അടുത്ത പറമ്പിലേക്ക് കയറുന്നു. വരവര ചോക്ക ചെമ്പരത്തിച്ചോക്ക ജനപുസ്.. ജനപുസ്... തൊട്ടാവാടി മുല്ലപ്പൂ...!’’ സൂറ ഒരാട്ടിന്‍കുട്ടിയെ കയ്യിലെടുത്തു. സൂറാ...” ഞാന്‍ വിളിച്ചു. അവള്‍ തിരിഞ്ഞ് നോക്കി. ടാ.. ഇജ്ജോ...” സൂറ അടുത്തേക്ക് വന്നു. ശുജായികളൊക്കെയുണ്ടല്ലോ...” എന്താ സൂറാ വര്‍ത്താനം..” എന്ത് ബര്‍ത്താനം... ഞാനും ആടാളും.... അങ്ങനെ...!” അന്റെ കുട്ടി?” ഓള് ബാലവാടീലാ... ങ്ങക്കൊക്കെ...?” ആടുകള്‍ അടുത്ത പറമ്പിലേക്ക് നുഴഞ്ഞ് കയറുന്നു. സൂറാ അന്റെ ആട്...” ആടേ നിക്കവ്‌ടെ... ടീ കുഞ്ഞീനാാ...” സൂറ ആടിന് പിന്നാലെ പാഞ്ഞു. പാവം. സൂറ, നാലാം ക്ലാസ് വരെ ഒപ്പം പഠിച്ചതാണ്. സ്‌കൂളു മുഴുവന്‍ പാട്ടും പാടി നടക്കുന്ന, കുട്ടികളുട

തിരുത്ത്

കവി അന്നെഴുതി സ്ത്രീ കണ്ണീര്‍തുള്ളിയാണ്. കവി ഇന്നത് തിരുത്തി സ്ത്രീ തീക്കൊള്ളിയാണ്. ക്ഷമിക്കണം കവി ഇന്നൊരു വിവാഹിതനാണ്. .