Skip to main content

Posts

Showing posts from June, 2010

പ്രവാസത്തിനുമേല്‍ പെയ്‌തിറങ്ങുന്ന മഴകള്‍

മഴ പെരും മഴ രണ്ടുമൂന്നു ദിവസമായി മഴയോടു മഴ! ഈ മഴക്ക്‌ പ്രവാസത്തിന്റെ ചൂടു കുറക്കാനാവുമോ? റൂമിനകത്ത്‌ നിറച്ചും വെള്ളം. നാട്ടിലേക്ക്‌ കെട്ടാന്‍ പെട്ടിയിലാക്കി കട്ടിലിനടിയില്‍ വെച്ചിരുന്ന സാധനങ്ങളൊക്കെ വെള്ളത്തില്‍.. എല്ലാമെടുത്ത്‌ അലമാരക്കു മുകളിലേക്ക്‌ കയറ്റി വെച്ചു. നിലത്തു കാലു കുത്താതെ കട്ടിലില്‍ കയറിയിരുന്നു. സലാം കട്ടന്‍ചായക്കു വെള്ളം വെച്ചു. നല്ല എരിവുള്ള മിച്ചര്‍ കിട്ടിയിരുന്നെങ്കില്‍... പുറത്ത്‌ മഴ കനക്കുകയാണ്‌. കാറ്റടിച്ചുതകര്‍ക്കുന്നു.

അമൃതക്കാര്‍ക്ക് ജീവിതവും ഒരു റിയാലിറ്റി ഷോ!

അനില്‍ കുമാറും ഗീതയും ഭാര്യാഭര്‍ത്താക്കന്മാരാണ്. രണ്ട് പെണ്‍കുഞ്ഞുങ്ങളുമുണ്ട് അവര്‍ക്ക്. അനില്‍ കുമാറും ഭാര്യയും തമ്മില്‍ പിരിഞ്ഞ് മാസങ്ങളായി വേറേയാണു താമസം. അനില്‍ കുമാറില്‍ ഭാര്യ ഗീത, അവിഹിതബന്ധങ്ങള്‍ ആരോപിക്കുന്നു.. അതെല്ലാം കെട്ടുകഥകളാണെന്ന് അനില്‍ കുമാര്‍ പറയുന്നു..  ഉറക്ക ഗുളിക തന്ന് ഗീത തന്നെ  മനോരോഗിയാക്കിയെന്ന് അയാള്‍ ആരോപിക്കുന്നു..   അമൃത ചാനലില്‍ പുതിയൊരു പരിപാടി, 'കഥയല്ലിതു ജീവിതം.' ! യാദൃശ്ചികമായാണ് കണ്ടത്. അനില്‍ കുമാറും ഗീതയും തമ്മിലുള്ള പോര്. അതിന്നിടയില്‍ നിസ്സഹയരായി രണ്ടു കുട്ടികള്‍.. ഒന്നാം ദിവസം തീര്‍ന്നില്ല. രണ്ടാം ദിവസം കാത്തിരുന്നു കണ്ടു, ബാക്കി ഭാഗം. അവര്‍ ഒന്നിക്കുമോ. അതോ തമ്മില്‍ തല്ലി... ഒന്നും നടന്നില്ല. ആരോപണങ്ങളും പ്രതിരോധങ്ങളുമായി ഒരെപ്പിസോഡു കൂടി.. ഒടുക്കം എല്ലാരും ചോദിക്കുന്നു, ഈ കുട്ടികളെ ഓര്‍ത്ത്... അവള്‍ വിട്ടു വീഴ്ചകള്‍ക്ക് തയ്യാറാണ്. പക്ഷേ, അയാള്‍.. ഈ പരിപാടി വളരെ അമര്‍ശത്തോടെയാണ് ഞാന്‍ കണ്ടത്. കാരണം കുടുംബ കലഹങ്ങളും ദാമ്പത്യ പ്രശ്നങ്ങളുമൊക്കെ ചര്‍ച്ച ചെയ്യേണ്ടതും പരിഹരിക്കേണ്ടതും ഈ വിധത്തിലാണൊ എന്നൊരു ചിന്ത. ഇവിടെ ഇത്ത

ഭോപ്പാലിന്റെ ദുര്‍‌'വിധി'!

കാല്‍ നൂറ്റാണ്ട് മുമ്പ് നടന്ന ഭോപാല്‍ വിഷവാതകച്ചോര്‍ച്ചക്ക് ഉത്തരവാദികളായ ഏഴുപേര്‍ക്ക് രണ്ടു വര്‍ഷം തടവ്. ഒരു ലക്ഷം രൂപവീതം പിഴ. ദുരന്തത്തിന്റെ ഇരകളെ അപമാനിക്കുന്ന വിധിയാണ്‌ കേസില്‍ ഉണ്ടായിരിക്കുന്നത്. 26 വര്‍ഷത്തെ വിചാരണക്കും കാത്തിരിപ്പിനുമൊടുവിലാണ് ഭോപ്പാല്‍ വിഷവാതക ദുരന്തക്കേസിലെ വിധി വന്നിരിക്കുന്നത്‌. 1984 ഡിസംബര്‍ 2നാണ്‌ ഭോപാല്‍ യൂണിയന്‍ കാര്‍ബൈഡ്‌ പ്‌ളാന്റിലുണ്ടായ വാതകച്ചോര്‍ച്ച ആയിരങ്ങളുടെ ജീവനെടുത്തത്‌. വാതകടാങ്ക്‌ പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്ന്‌ മീതൈല്‍ ഐസോസൈനേഡ്‌ അന്തരീക്ഷമാകെ വ്യാപിക്കുകയായിരുന്നു. പതിനായിരങ്ങളാണ്‌ അപകടത്തെത്തുടര്‍ന്ന്‌ നിത്യരോഗികളായി മാറിയത്‌. ഇന്നും നിലക്കാത്ത ദുരിതങ്ങള്‍.. എന്നിട്ടും.. ഈ വിധി, വ്യക്തമായ നീതി നിഷേധവും ഇരകളോടുള്ള അവഗണയുമാണ്. നീതിപീഠങ്ങള്‍ പോലും സാമ്രാജ്യത്ത്വത്തിനു വഴിപ്പെടുന്ന കാഴ്ച. കുഴിച്ചു മൂടപ്പെട്ട നീതി. വളരെ വൈകിയാണ് വിധി വരുന്നത് എന്നതു പോട്ടെ, നീതിയുടെ ഒരംശമെങ്കിലും വിധിയിലുണ്ടായിരുന്നെങ്കില്‍..