Skip to main content

Posts

Showing posts from July, 2010

നുണപറയുന്ന ക്യാമറകളും ഒരു മുസ്ലിം ചാനലും

രണ്ടു ദിവസം മുന്‍പ് ഒരു സുഹൃത്തിന്റെ റൂമില്‍ നിന്നാണ് ജനുവരി ലക്കം ഗള്‍ഫ് രിസാല കണ്ടത്. ' ഒരേ വാര്‍ത്തയിലെ പല വാര്‍ത്തകള് ‍' എന്നാണു കവര്‍. വാര്‍ത്താമാധ്യമമെന്ന നിലയില്‍ മലയാള ടെലിവിഷന്‍ ചാനലുകള്‍ പരാജയപ്പെടുകയാണോ എന്ന അന്വേഷണമാണ് എന്‍. മാധവന്‍ കുട്ടി, എന്‍ പി രാജേന്ദ്രന്‍, കെ. രാജഗോപാല്‍, രാജീവ് ശങ്കര്‍, ഒ. അബ്ദുല്ല തുടങ്ങിയവര്‍ നടത്തുന്നത്. കാലികവും പ്രസക്തവുമായ എഴുത്തുകള്‍. 2007ല്‍ ഇന്ത്യന്‍ എക്സ്പ്രസ്സില്‍ നിന്ന് അസോസിയേറ്റ് എഡിറ്ററായി വിരമിച്ച, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എന്‍. മാധവന്‍ കുട്ടിയുമായുള്ള സംസാരമാണ് ശ്രദ്ധേയം. >> തീര്‍ച്ചയായും വാര്‍ത്ത വിനോദമല്ല. വിനോദ വാര്‍ത്തകളുണ്ടാവാം. പക്ഷേ, വാര്‍ത്ത വിനോദമായിക്കൂടാ. ഇവിടെ നടക്കുന്നത് നരേറ്റീവുകളാണ്. കഥ പറച്ചിലുകള്‍, നാണം കെട്ട കഥ പറച്ചില്‍. എല്ലാം ലളിതവല്‍ക്കരിച്ച്, എല്ലാം വൈകാരികവല്‍ക്കരിച്ച് പായസം പോലെ കഴിക്കാന്‍ പാകത്തിലാക്കുന്നു. ഇത് നിലവാരം കുറഞ്ഞ ഏതു സമൂഹത്തിന്റെയും ദുര്യോഗമാണ്. ഇതിന്റെ ഭാഗമായാണ് ഈ റിയാലിറ്റിഷോകളൊക്കെയുണ്ടാവുന് നത്. കുട്ടികളെ യോദ്ധാക്കളാക്കുകയാണ്. ചെറിയ കുട്ടികളെപ്പോല

കടലാസുതോണികള്‍ എവിടെപ്പോയി?

കനത്ത ഇടിയില്‍ കരണ്ട്‌ പോയപ്പോഴാണ്‌ കൊച്ചുമകന്‍ കമ്പ്യൂട്ടറിനുള്ളില്‍ നിന്നും ഇറങ്ങിവന്നത്‌. ``ശ്ശോ... നശിച്ച റൈന്‍...'' വല്യുമ്മ മഴയും നോക്കിയിരിക്കുകയായിരുന്നു. ``മഴയുടെ ചന്തമൊക്കെ പോയി'' പണ്ട്‌, മഴയുടെ വരവ്‌ കുളിര്‍മയുടെ ആരവമായിരുന്നു. തൊടിയിലും പാടത്തും നിറഞ്ഞൊഴുകുന്ന വെള്ളം. ചൂണ്ടയുമായിറങ്ങുന്ന കുട്ടികള്‍. ഇറയത്തേക്കിറ്റി വീഴുന്ന വെള്ളത്തുള്ളികള്‍ കയ്യിലൊതുക്കാന്‍ ശ്രമിക്കുന്ന കുട്ടിക്കാലം. കടലാസുതോണികളുടെ നിറഞ്ഞൊഴുക്ക്‌. ``എന്താ ഗ്രാന്‍മാ യീ കടലാസുതോണി?'' ഇംഗ്ലീഷ്‌ മീഡിയം കൊച്ചുമകന്റെ ജിജ്ഞാസ.

കൈവെട്ടിന്റെ രാഷ്ട്രീയം

കേരളത്തില്‍ തീവ്രവാദ വര്‍ഗീയ ശക്തികള്‍ ഉയര്‍ത്തി വിടുന്ന ഭീതി വിട്ടുമാറുന്നില്ല. ഒടുവില്‍ ഇതാ കണ്ണൂരില്‍ നിന്നും ബോംബും വടിവാളുമൊക്കെ കണ്ടെത്തിയിരിക്കുന്നു. അധ്യാപകന്റെ കൈ വെട്ടിയതുമായി ബന്ധപ്പെട്ട് നടന്നു വരുന്ന അന്വേഷണണങ്ങള്‍ ശരിയായ വിധമാണെങ്കില്‍ കൂടുതല്‍ ജാഗ്രതകള്‍ ആവശ്യമാണെന്ന് ഓര്‍മപ്പെടുത്തുന്ന ചിത്രങ്ങളാണ് നമുക്കു മുന്‍പില്‍ തെളിഞ്ഞു കൊണ്ടിരിക്കുന്നത്.  അധ്യാപകന്റെ കൈ വെട്ടിയ പ്രവര്‍ത്തനത്തെ എല്ലാവരും അപലപിക്കുന്നു. രാഷ്ട്രീയപ്പാര്‍ട്ടികളും മതസംഘടനകളും ഇതു കാടത്തമെന്നു വിളിച്ചു പറയുന്നു. മുസ്ലിം സംഘടനകള്‍ ശക്തമായിത്തന്നെ പ്രതികരിച്ചിരിക്കുന്നു. എന്നാല്‍, ഈ തീവ്രവാദ ഗ്രൂപ്പുകള്‍ ഒരു ദിവസം കൊണ്ട് പൊട്ടി മുളച്ചുണ്ടായതല്ലല്ലോ. തീവ്രവാദികള്‍ക്ക് ഇങ്ങനെ അഴിഞ്ഞാടാന്‍ തക്ക വിധം കേരളത്തെ പാകപ്പെടുത്തിക്കൊടുത്തതാരാണ്. ഇവിടുത്തെ മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ഇവരെ വളര്‍ത്തുന്നതില്‍ പങ്കില്ലായിരുന്നൊ.?

കാമ്പസില്‍ രാഷ്ട്രീയക്കാര്‍ക്കെന്താണു കാര്യം!

കാമ്പസുകളിലെ വിദ്യാര്‍ഥി രാഷ്ട്രീയപ്രവര്‍ത്തനം സുഗമമാക്കാന്‍ നിയമനിര്‍മാണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നിയമസഭയില്‍ പറഞ്ഞിരിക്കുന്നു. എല്ലാ വിഭാഗത്തിലും ജാതിയിലും പെട്ട കുട്ടിരാഷ്ട്രീയക്കാര്‍ വളരെ സന്തോഷത്തോടെയാണ് കോടിയേരിയുടെ വാക്കുകളെ സ്വീകരിച്ചത്. എന്നാല്‍ ചിലര്‍  ഈ വാക്കുകളെ എതിരിടാന്‍ വാളും പരിചയുമായി ഇറങ്ങിയിരിക്കുകയാണ്. കാമ്പസ് രാഷ്ട്രീയമെന്നാല്‍ പഠിപ്പുമുടക്കലും അക്രമവും ഗുണ്ടായിസവുമാണെന്നും, വിദ്യാഭ്യാസ പ്രക്രിയയാണ് സുഗമമായി നടക്കേണ്ടതെന്നും അവര്‍ പറയുന്നു. രാഷ്ട്രീയം കാമ്പസിനകത്തും ആകാമെന്നല്ല, ആവശ്യമാണ് എന്നിടത്താണു ഞാന്‍. അതു കൊണ്ടു തന്നെ നിയമനിര്‍മാണത്തെ ഞാനും സന്തോഷത്തോടെ കാത്തിരിക്കുന്നു. അരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട, മനുഷ്യരോട് യാതൊരു പ്രതിബദ്ധതയുമില്ലാത്ത ഒരു തരം ബ്രോയിലര്‍ പൗരന്മാരെയാണ് ഇന്ന് കാമ്പസുകള്‍ നിര്‍മിച്ചു കൊണ്ടിരിക്കുന്നത്. വിദ്യാഭ്യാസം നിര്‍ജീവമായ ഒരഭ്യാസമായിരിക്കുന്നു. ഉയര്‍ന്ന മാര്‍ക്കുകളും ഗ്രേഡുകളും വാങ്ങുക എന്നതിനപ്പുറത്ത് മാനസികവും ബൗദ്ധികവുമായ ഉണര്‍‌വും വളര്‍ച്ചയും സാധ്യമാകുന്നിടത്തേക്ക് വിദ്യാഭ്യാസം ഇന്നു വികസിക്കുന്നില്