Skip to main content

Posts

Showing posts from August, 2010

ഓട്ടമുണ്ടേല്‍ വിളിക്കാന്‍ മറക്കരുത്‌!

സ്വപ്‌നങ്ങളിലേക്കൊരു ടാക്‌സി യാത്ര കു റച്ച്‌ നാള്‍ മുന്‍പാണ്‌ തിരുവല്ലക്കാരന്‍ രാജുവിനെ പരിചയപ്പെട്ടത്‌. അസീസിയയില്‍ നിന്നും ശിഫയിലേക്ക്‌ പോരാന്‍ ഉത്തൈമിനു മുന്‍പിലെ കൊടും ചൂടില്‍ നില്‍ക്കുമ്പോഴാണ്‌ രാജുവിന്റെ ടാക്‌സി മുന്നില്‍ വന്ന്‌ നിന്നത്‌. നിറഞ്ഞ ചിരിയുമായി രാജു ചേദിച്ചു, എങ്ങോട്ടാ? പതിനഞ്ചു വര്‍ഷമായി രാജു രാജു സൗദിയിലുണ്ട്‌. ടാക്‌സി മെക്കാനിക്കായി വന്നതാണ്‌. അഞ്ചുവര്‍ഷത്തോളം മെക്കാനിക്കായിരുന്നു. പിന്നെ ഡ്രൈവറായി. അന്ന്‌ ടാക്‌സി ഡ്രൈവര്‍ക്ക പ്രത്ത്യേക വിസയുണ്ടായിരുന്നു. അന്ന്, ‌ ആ വിസയില്‍ ഒത്തിരി മലയാളികള്‍ വന്നിരുന്നു. താന്‍ ജോലി ചെയ്യുന്നിടത്തു തന്നെ ഒരുപാട്‌ മലയാളികളുണ്ടായിരുന്നു. എല്ലാവരും പോയി. ഇനി ബാക്കിയുള്ളത്‌ താന്‍ മാത്രമാണ്‌, ഇന്ത്യക്കാരനായി. ഇന്ന്‌ ടാക്‌സി ഡ്രൈവര്‍ വിസ അടിക്കുന്നില്ല. മറ്റു വിസകളിലെത്തുന്നവര്‍ ഇവിടെ എത്തിയ ശേഷം തനാസില്‍ മാറുകയാണ്‌ ചെയ്യുന്നത്‌. പാക്കിസ്‌താനികളാണ്‌ ടാക്‌സി ഓട്ടുന്നതില്‍ കൂടുതലും, ബംഗ്ലാദേശികളും കുറവല്ല. മലയാളികള്‍ വിരലിലെണ്ണാവുന്നവര്‍ മാത്രം. രണ്ടു വര്‍ഷത്തെ പ്രവാസത്തിനിടക്ക്‌ ആകെ കണ്ടിട്ടുള്ളത്‌ മൂന്ന്‌്‌ മലയാളി ഡ്രൈവ

അങ്ങനെ ഒരു നോമ്പുകാലത്ത്‌

എ ട്ടുപത്തുകൊല്ലം മുമ്പൊരു നോമ്പുകാലം.അഞ്ചാമത്തെ നോമ്പ്‌. മഗ്‌രിബ്‌ നമസ്‌കരിച്ച്‌ ഫ്രാന്‍സിസ്‌ റോഡിലെ ഉമര്‍ മസ്‌ജിദില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ കുശലാന്വേഷത്തിനെത്തിയ മനുഷ്യന്‍. ``ഇങ്ങട്ട്‌ ബരീന്നും.... ഞമ്മക്കിന്ന്‌ പൊരീല്‌ കൂടാം...'' അയാളെന്റെ കയ്യുംപിടിച്ചു നടന്നു. ``ഹോട്ടലീന്നാണോ എന്നും'' ``ങ്‌ഹാ...'' ``ഇങ്ങക്ക്‌ എന്നും പൊരീല്‌ പോരാല്ലോ... മഗ്‌രിബിനിവ്‌ടെ വന്നാമതി. ഞാന്‌ണ്ടാവും...'' നടക്കുമ്പോള്‍ ഹൃദയത്തില്‍ ആനന്ദം. സന്തോഷം. ദൈവത്തിന്‌ സ്‌തുതി. നന്നായൊന്നു ഭക്ഷണം കഴിച്ചിട്ട്‌ ദിവസങ്ങളായി. റമദാന്‍ തുടങ്ങുന്നതിനും മുമ്പേ എനിക്കു നോമ്പുകാലം. കയ്യില്‍ അഞ്ചുപൈസയില്ല. കുറ്റിച്ചിറ മദ്‌റസയിലാണു ജോലി. അവിടെയാണ്‌ താമസം. നാനൂറു രൂപയാണ്‌ മാസശമ്പളം. പകല്‍ പഠനം. കോഴിക്കോട്‌ യൂണിവേഴ്‌സല്‍ ആര്‍ട്‌സില്‍. ഭക്ഷണത്തിനു മുട്ടിയാല്‍ ഹോട്ടല്‍ തന്നെ ശരണം. കയ്യില്‍ പണമില്ലെങ്കില്‍..!? ചിത്രകലാ പഠനം, ഫീസ്‌, പഠനസാമഗ്രികള്‍, ഭക്ഷണം, അല്ലറചില്ലറ ചെലവുകള്‍... ഒക്കെ ഈ നാനൂറില്‍ നിന്നു കഴിയണം. മിക്ക ദിവസവും പട്ടിണി. അല്ലാഹു വെള്ളം സൃഷ്‌ടിച്ചില്ലായിരുന്