Skip to main content

Posts

Showing posts from October, 2010

'അന്‍‌വര്‍' മുസ്ലിം വിരുദ്ധമാകുന്നത് അങ്ങനെയൊക്കെയാണ്!

അ ന്‍‌വര്‍ എന്ന സിനിമ മുസ്ലിം വിരുദ്ധമെന്ന ആരോപണം ശരിയല്ലെന്നും അന്‍‌വറും അന്‍‌വാറുശ്ശേരിയുമായി യാതൊരു ബന്ധവുമില്ലെന്നും സം‌വിധായകന്‍ അമല്‍ നീരദ്. സിനിമ ചര്‍ച്ച ചെയ്യുന്ന പ്രധാനവിഷയം കോയമ്പത്തൂര്‍ സ്‌ഫോടനമല്ല. ഒരു മുഖ്യധാര സിനിമയെ സംബന്ധിച്ചിടത്തോളം കോയമ്പത്തൂര്‍ സ്‌ഫോടനം പറഞ്ഞുപഴകിയ വിഷയമാണ്. ചിത്രത്തിലെ കഥാപാത്രങ്ങള്‍, സ്ഥലങ്ങള്‍ എന്നിവയിലൂടെ ആരുമായും സാദൃശ്യപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല -അദ്ദേഹം പറഞ്ഞു. ലതീ­ഷ്‌ മോ­ഹന്‍ മാ­ധ്യ­മം ആഴ്ച­പ്പ­തി­പ്പില്‍ എഴുതിയ ലേഖനമാണ് സിനിമ മുസ്ലിം വിരുദ്ധമെന്ന് നിരീക്ഷിക്കുന്നത്. വില്ലന്‍ കഥാപാത്രമായ ബാബുസേട്ടിന്റെ(ലാല്‍) രൂപം മഅദനിയുടേതിനോട് സാമ്യമുള്ളതാവുകയും, ആ വില്ലന്‍ കോയമ്പത്തൂര്‍ കലാപത്തിലെ പ്രതിയാവുകയും ചെയ്യുമ്പോള്‍ ചില ചോദ്യങ്ങള്‍ ഉയര്‍ന്നു വരിക സ്വാഭാവികം. ലേഖനത്തിലെ  പ്രസക്തമായ ചില വരികള്‍.. >> ബി­രി­യാ­ണി, ഒപ്പ­ന, സ്വ­വര്‍­ഗ­ലൈം­ഗി­ക­ത, ഭീ­ക­ര­വാ­ദം എന്നീ നാ­ലു മി­ത്തു­ക­ളി­ലാ­ണ്‌ മല­യാള സി­നിമ പൊ­തു­വേ മു­സ്‌­ലീം­ക­ളെ ചി­ത്രീ­ക­രി­ക്കു­ന്ന­ത്‌ ..... << >> പക്ഷേ, ഇക്ക­ണ്ട­തൊ­ന്നും കളി­യ­ല്ലെ­ന്നും ഷാ­ജി കൈ­ലാ­

മന്ത്രത്തിലെ ഗുട്ടന്‍സ്

അനിയന് കൊടൂര പനി. ' ടാ.. ഇജ്ജാ മോല്യാരട്‌ത്ത് പോയി ഒരു നൂലൂതിക്കൊണ്ടുവാ...' ചുരുട്ടിയ നോട്ടുകള്‍ രണ്ടുമൂന്നെണ്ണം എന്റെ കയ്യില്‍ തന്നിട്ട് ഉമ്മച്ചി പറഞ്ഞു. ഞാന്‍ പള്ളിയിലേക്ക് പാഞ്ഞു. മിനിഞ്ഞാന്ന് വല്യുമ്മാക്ക് 'പള്ളീലെരുത്തം' വന്നപ്പോഴും ഞാനാണ് മോല്യാരട്ത്ത് പോയി നൂലൂതിക്കൊണ്ടു വന്നത്. ഒരു ചെറിയ നൂല്‍ക്കഷ്ണത്തില്‍ മൂന്നാല് കെട്ടുകളിട്ട് എന്തൊക്കെയോ ചൊല്ലിപ്പറഞ്ഞ് തുപ്പല് തെറുപ്പിച്ചോണ്ട് മൂപ്പര് രണ്ട് മൂന്ന് ഊത്തൂതും. ' ന്നാ കൊണ്ടോയി കെട്ടിക്കൊട്. പുടിച്ച് വെച്ച മാതിരി ബെര്ത്തം അവ്ടെ നിക്കും. ഹാ.. ' ഞാന്‍ ഉമ്മച്ചി  തന്ന നോട്ടുകള്‍ നിവര്‍ത്തി നോക്കി. രണ്ട് പത്ത് രൂപാ നോട്ടുകളും ഒരഞ്ച് രൂപാ നോട്ടും. മൊത്തം ഇരുപത്തഞ്ച് രൂപ. ബാവാക്കാന്റെ മക്കാനീന്ന് *പൊറോട്ട 'പെയ്ന്റടിച്ച്' തിന്നാച്ചാല്‍ നാല് രൂപ വെച്ച്.. ആറ് നാല് ഇരുപത്തിനാല്.. ഹായ് കൂയ് പൂയ്! ആറ് ദിവസം ഈരണ്ട് പൊറോട്ട വീതം തിന്നാലും ഒരു രൂപ ബാക്കി. ക്രാ.. ക്രീ.. ക്രൂ..! ആ ഇരുപത്തഞ്ച് രൂപ ചുരുട്ടിക്കൂട്ടി പാന്റിന്റെ പോക്കറ്റില്‍ തിരുകി. പാന്റിന്റെ ബേക്കിലെ പോക്കറ്റില്‍ നിന്നും കിട്ടിയ ഇര