Skip to main content

Posts

Showing posts from December, 2010

എന്‍ഡോസള്‍ഫാന്‍; ഇരകള്‍ക്ക്‌ നീതി ലഭിക്കണം

കാ സര്‍കോട്‌ കശുമാവിന്‍ തോട്ടങ്ങളില്‍ ആകാശമാര്‍ഗം എന്‍ഡോസള്‍ഫാന്‍ തളിച്ചത്‌ കേന്ദ്രം അറിയാതെയെന്ന്‌ കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ സത്യവാങ്‌മൂലം. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള നഷ്‌ടപരിഹാരം നിശ്ചയിക്കാന്‍ പ്രത്യേക ട്രിബ്യൂണല്‍ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട്‌ ഇന്ത്യന്‍ ലോയേഴ്‌സ്‌ കോണ്‍ഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ ടി ആസഫലി സമര്‍മിപ്പിച്ച ഹര്‍ജിയിലാണ്‌്‌ കേന്ദ്രത്തിന്റെ സത്യവാങ്‌മൂലം.  ദുരിതബാധിതര്‍ക്ക്‌ നഷ്‌ടപരിഹാരം നല്‍കാന്‍ തങ്ങള്‍ക്കു ബാധ്യതയില്ലെന്ന സത്യവാങ്‌മൂലമാണ്‌ പ്ലാന്റേഷന്‍ കോര്‍പറേഷന്‍ നല്‍കിയിട്ടുള്ളത്‌. കാസര്‍കോട്ടെ കശുമാവില്‍ തോട്ടങ്ങളില്‍ പ്ലാന്റേഷന്‍ കോര്‍പറേഷന്‍ 1992 നു ശേഷം ഹെലികോപ്‌റ്റര്‍ ഉപയോഗിച്ച്‌ എന്‍ഡോസള്‍ഫാന്‍ തളിച്ചത്‌ അനുമതിയില്ലാതെയെന്നാണ്‌ കേന്ദ്ര കൃഷിമന്ത്രാലയം പറയുന്നത്‌. എന്നാല്‍ ബന്ധപ്പെട്ട എല്ലാവകുപ്പുകളുടെയും അനുമതിയോടെ നടപടികളെല്ലാം പാലിച്ചാണ്‌ 1983 മുതല്‍ 2000 വരെ കാസര്‍കോടില്‍ എന്‍ഡോസള്‍ഫാന്‍ തളിച്ചതെന്ന കോര്‍പറേഷന്റെ സത്യവാങ്‌മൂലത്തിലെ വാദമാണ്‌ കേന്ദ്രത്തിന്റെ സത്യവാങ്‌മൂലത്തോടെ തകര്‍ന്നിരിക്കുന്നത്‌. 1992ന്‌ ശേഷം കേന്ദ്ര ഇന്‍സെക്‌

ഹൗ.. ഇനി കോഴിക്കോട്ടേക്ക്‌ ഭാര്യയെ കൊണ്ടു വരാം!

ഇ പ്പഴാണ്‌ സമാധാനായത്‌. കുറെ നാളായി ഭാര്യയും മക്കളും പറയുന്നു, കോഴിക്കോട്ടേക്ക്‌ പോരണമെന്ന്‌. എങ്ങനെ കൊണ്ടുപോരും. ഒക്കെ സഹിക്കാം, ഒന്നിനോ രണ്ടിനോ മുട്ടിക്കഴിഞ്ഞാല്‍ എന്ത്‌ ചെയ്യും. മനസ്സാമാധാനത്തോടെ കാര്യം സാധിക്കാന്‍ വല്ല വഴിയുമുണ്ടോ. ഏതെങ്കിലും ഹോട്ടലിലോ, മറ്റോ കേറി കാര്യം നടത്താമെന്ന്‌ പറഞ്ഞാല്‍ അവളുടെ കണ്ണ്‌ വലുതാകും, വല്ല ഒളിക്ക്യാമറയും... പൊതുനിരത്തിനടുത്തുള്ള വല്ല സംവിധാനത്തിലും കേറാമെന്ന്‌ വെച്ചാലോ, വൃത്തിഹീനമായിക്കിടക്കുന്നയിടത്തേക്ക്‌ കാലെടുത്തുവെക്കാനാവില്ല. പിന്നെ അശ്ലീല കലാവിരുതുകളും... ഓക്കാനം ഛര്‍ദി.. 

നാസര്‍മാഷും കുട്ടികളും ഇനിയേതു കഞ്ഞി കുടിക്കും!

ഉ ച്ചച്ചോറും തിന്ന്‌ സ്റ്റാഫ്‌ റൂമില്‍ കുത്തിയിരിക്കുമ്പോഴാണ്‌ നാസര്‍ മാഷ്‌, എന്‍ഡോസള്‍ഫാനില്‍ നിന്ന്‌ നേന്ത്രപ്പഴവും ഫ്യൂരഡാനും എന്ന വിഷയത്തിലേക്ക്‌ വഴുതി വീണത്‌. നേന്ത്രവാഴക്കന്ന്‌ നടും മുന്‍പ്‌ കുഴിയില്‍ ഫ്യൂരഡാന്‍ ഇട്ട്‌ പഴം പരുത്തതായി പരുവപ്പെടുത്തുന്ന കഥ നാലാം ക്‌ളാസിലെ പരിസ്ഥിതി പഠനത്തിലുമുണ്ടത്രെ.  അരിയില്‍ ചുവന്നകാവിയും മെഴുകും പുരട്ടി(മെഴുക്കു പുരട്ടിയല്ലാട്ടോ) സൂപ്പര്‍ മട്ട അരിയാക്കുന്നതിന്റെ ഗുട്ടന്‍സും പറഞ്ഞതു ഈ മാഷു തന്നെ. ഉപ്പിട്ട വെള്ളത്തില്‍ അരിയിലെ മെഴുകിളക്കുന്ന വിദ്യ പറഞ്ഞു കൊടുത്തത്‌ ഒരു സുഹൃത്താണ്‌. പെണ്ണുംപിള്ളയെ സഹായിക്കാന്‍ അടുക്കളയില്‍ കേറിയ മാഷുടെ കയ്യില്‍ ഒരു മെഴുകുതിരിക്കുള്ള മെഴുക്‌. ഭക്ഷ്യ വസ്‌തുക്കളില്‍ മുഴുവനും മായവും വിഷവും. നാമെല്ലാം അതിനോട്‌ സമരസപ്പെട്ടു കഴിഞ്ഞു. മായം കലര്‍ന്നതും ഗുണനിലവാരമില്ലാത്തതുമായ ഭക്ഷ്യവസ്‌തുക്കളാണ്‌ സപ്ലൈകോ വിറ്റഴിക്കുന്നതെന്ന്‌ വിജിലന്‍സ്‌ അന്വേഷണ റിപ്പോര്‍ട്ട്‌ വരുമ്പോള്‍ നാം ഞെട്ടാത്തത്‌ അതുകൊണ്ടാണ്‌. സ്‌കൂള്‍ കുട്ടികളുടെ ഉച്ചച്ചോറിലും(ഉച്ചക്കഞ്ഞി ഒരു പഴകിയ പ്രയോഗമാണ്‌. ഇപ്പോ ഏത്‌ സ്‌കൂളിലാണാവോ ഉച്ചക്ക്‌