Skip to main content

Posts

Showing posts from January, 2011

സത്യത്തില്‍ എനിക്കെത്ര വയസ്സായി?

മുന്നും പിന്നും നോക്കാതെ പലരും എന്നെക്കേറി ഇക്കാന്ന് വിളിക്കുന്നു. അവരുടെയൊക്കെ പ്രൊഫൈലില്‍ ചെന്നു നോക്കുമ്പോഴല്ലേ രസം... ഞാന്‍ കുത്തിയിരുന്ന് ചിരിയോട് ചിരിയാണ്, അല്ലാതെന്ത് ചെയ്യും? ഇന്നു രാവിലെ, ഞമ്മളെ മിഴിനീര്‍ത്തുള്ളിയും എന്നെ ഇക്കാന്ന് വിളിച്ചു. നോക്കുമ്പോള്‍ മൂപ്പരെ ഞാന്‍ രണ്ടുവട്ടം ഇക്കാന്ന് വിളിക്കാനും മാത്രം മൂപ്പുണ്ട് റിയാസിക്കാക്ക്! കൂട്ടരേ, എനിക്കത്ര പ്രായമോന്നും ആയിട്ടില്ല. എന്നെക്കണ്ടാല്‍ പത്തു പന്ത്രണ്ട് വയസ്സേ തോന്നിക്കുമെങ്കിലും, സത്യത്തില്‍ എനിക്ക് 29 വയസ്സ് ആകുന്നേയുള്ളൂ, പടച്ചോനാണ് നേര്. വിശ്വാസം വരുന്നില്ലെന്നോ, എന്തു ചെയ്യും.. നോക്കിം, 11-04-1982 ലാണ് ഞാന്‍ ഭൂജാതനായത്. ബൂലോകത്തു മാത്രമല്ല, ഭൂലോകമാകെ ഈ തെറ്റിദ്ധാരണ പടര്‍ന്നിരിക്കുന്നു. ഞാനിത്രേയുള്ളൂന്ന് പറഞ്ഞാല്‍, കേള്‍ക്കുന്നവരൊക്കെ, ഇജ്ജൊന്ന് പോ കോയാ എന്നാണ് പറയുന്നത്. ഇനിയും സംശയമുള്ളവര്‍ക്ക് ഞാന്‍ പ്രൂഫ് തരാം.. പാസ്പോര്‍ട്ടിന്റെ കോപ്പിയോ എസ് എസ് എല്‍ സി ബുക്കിന്റെ മുന്‍പേജോ (ഉള്‍പേജ് ചോദിക്കരുത്) എന്താ മാണ്ടീത്..? ഇതാ ഇപ്പോ, ഒരു 45 കാരന്‍ എന്നെക്കേറി ഇക്കാന്ന് വിളിച്ചിരിക്കുന്നു. അല്ല, സത്യത്തില്‍ നി

എരണംകെട്ട ഒരു അനോണിയും ചില ഹോട്ട് ലിങ്കുകളും!

'അന്‍‌വര്‍' മുസ്ലിം വിരുദ്ധമാകുന്നത് അങ്ങനെയൊക്കെയാണ്! എന്ന പോസ്റ്റ് ഏതോ തന്തയില്ലാത്ത അനോണിക്ക് ക്ഷ പിടിച്ചിരിക്കുന്നു. കുറെ നാളായി അവന്‍ കമന്റ് ബോക്സില്‍ അവന്റെ .......ടെ സിനിമാ പരസ്യങ്ങള്‍ പതിപ്പിച്ചു കൊണ്ടിരിക്കുന്നു. താന്‍ എന്നും കാണാറുള്ള ചില സൈറ്റുകളുടെ ലിങ്കുകളാണ് പഹയന്‍ എനിക്ക് കമന്റായി നല്‍കിക്കൊണ്ടിരിക്കുന്നത്. ഭാഗ്യത്തിന് കമന്റുകളെല്ലാം ചെന്ന് സ്പാമില്‍ വീണതു കൊണ്ട് മാനം പോകാതെ കഴിച്ചിലായിക്കൊണ്ടിരിക്കെ, ഇന്നു രാവിലെ മെയില്‍ തുറന്നതും കണി അതായിരുന്നു. പഹയന്റെ ഒരൊന്നൊന്നര ലിങ്ക്. ചില്ലറ സൈറ്റുകളിലേക്കുള്ള വഴികളല്ല, ഇവന്‍ കാണിച്ചു തരുന്നത്, ഒക്കെ ഗംഭീരന്‍ സൈറ്റുകള്‍. സൗജന്യമായി കാണാനും ആസ്വദിക്കാനും പറ്റുന്ന ചൂടന്‍ ചിത്രങ്ങളും വീഡിയോകളും.. പഹയനെ സമ്മതിക്കണം. ഈ എരണം കെട്ട അനോണിക്ക് ഈ കമന്റലുകള്‍ നല്‍കുന്ന ആത്മസംതൃപ്തി ഞാന്‍ മനസ്സിലാക്കുന്നുണ്ട്. മനോരോഗികളോട് എനിക്ക് സഹതാപമാണ്. പക്ഷേ എന്തു ചെയ്യാം, നിരവധി മാന്യന്മാര്‍ എന്റെ ബ്ലോഗില്‍ ദിവസവും വന്നു പോകുന്നുണ്ട്. അതിനാല്‍ എന്നോട് ക്ഷമിക്കുക. അനോണിമാര്‍ക്ക് വിലക്ക് കല്പ്പിച്ചാലോ എന്ന് ഈ മണുങ്ങൂസ് അനോണിയുടെ കമന്റുകള്