Skip to main content

Posts

Showing posts from May, 2011

ദേശാഭിമാനിക്കൊരുമ്മ!

ദേശാഭിമാനി വാരിക യില്‍ (2011 may22, ലക്കം 52) എന്റെ ഹായ് കൂയ് പൂയ് എന്ന കഥ പ്രസിദ്ധീകരിച്ചപ്പോള്‍.. കഥ വായിക്കാത്തവര്‍ക്ക് ഇവിടെ ക്ലിക്കി വായിക്കാം. ഹായ് കൂയ് പൂയ്

നിരോധനത്തിലൊടുങ്ങാത്ത നിലവിളികള്‍

സുജാത ജ നീവയില്‍ ഇന്ത്യ നാണംകെട്ട ദിവസമാണ്‌ ഞങ്ങള്‍ കാസര്‍കോട്ടെത്തുന്നത്‌. പുതിയ സ്റ്റാന്റിനടുത്തെ ഒപ്പ്‌ മരച്ചോട്ടില്‍ ചെന്ന്‌ എന്‍ഡോസള്‍ഫാനെതിരെ ഒപ്പു ചാര്‍ത്തി. എന്‍വിസാഗ്‌ (endosulfan victim support aid group) എന്ന കൂട്ടായ്‌മയാണ്‌ ഇങ്ങനെയൊരു സമരമാര്‍ഗവുമായി രംഗത്തുണ്ടായിരുന്നത്‌. ദിവസവും ഒപ്പുകള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിക്കും ഐക്യരാഷ്‌ട്രസഭയിലേക്കും എത്തിച്ചിരുന്നു. കുറച്ചപ്പുറത്ത്‌, പോസ്റ്റോഫീസിനടുത്ത്‌ നിരാഹാരപ്പന്തലിലെത്തി ആശംസകള്‍ നേര്‍ന്ന ശേഷം, തലേ ദിവസം ആശുപത്രിയില്‍ അഡ്‌മിറ്റു ചെയ്‌ത രാമന്‍കുഞ്ഞിയെ കാണാന്‍ പോയി. രാമന്‍കുഞ്ഞി രാമന്‍കുഞ്ഞി, പതിനൊന്ന്‌ വര്‍ഷത്തോളം പ്ലാന്റേഷന്‍ കോര്‍പറേഷന്റെ തോട്ടത്തില്‍ തൊഴിലാളിയായിരുന്നു. എന്‍ഡോസള്‍ഫാന്‍ തളിച്ചുതുടങ്ങുന്ന കാലത്ത്‌ രാമന്‍കുഞ്ഞി അവിടുത്തെ തൊഴിലാളിയാണ്‌. എന്‍ഡോസള്‍ഫാന്‍ കൈകൊണ്ട്‌ കലക്കിയിട്ടുണ്ട്‌, രാമന്‍കുഞ്ഞി, കയ്യുറ പോലും ധരിക്കാതെ. അതായിരുന്നു ജോലി. പലവട്ടം തലകറങ്ങി വീണിട്ടുണ്ടത്രെ. അന്ന്‌, അറിയില്ലായിരുന്നു മാരക വിഷം കൊണ്ടാണീ കളികളെന്ന്‌. ഇപ്പോള്‍ ശരീരം മൊത്തം വേദനയാണ്‌. കയ്യും കാലും അനക്ക