Skip to main content

Posts

Showing posts from October, 2012

മുടിയര്‍

ഒന്ന് . ഞാന്‍ അരി കഴുകി, തിളക്കുന്ന വെള്ളത്തിലേക്കിട്ടു. ഭക്ഷണം റൂമില്‍ തന്നെയാണ് ഉണ്ടാക്കാറ്. സുലൈമാന്‍ കറിക്കുള്ള പച്ചക്കറികള്‍ മുറിക്കുന്നുണ്ട്. റൂമിനു മുകളില്‍ ചെറിയതോതില്‍ പച്ചക്കറിക്കൃഷി നടത്തുന്നുണ്ട് ഞങ്ങള്‍. ബാങ്കു വിളിച്ചപ്പോള്‍ അടുത്തുള്ള പള്ളിയിലേക്ക് പുറപ്പെട്ടു. സ്‌കൂള്‍ അര്‍ധവാര്‍ഷിക പരീക്ഷ കഴിഞ്ഞ് പൂട്ടിയതിനാല്‍ കുറച്ചു ദിവസമായി ഞാന്‍ നാട്ടിലായിരുന്നു. ഇന്ന് വന്നിട്ടേയുള്ളു. പള്ളിയിലേക്ക് പോകാനിറങ്ങിയപ്പോഴാണ് സുലൈമാന്‍ പറഞ്ഞത്, അവനിപ്പോ പള്ളിയില്‍ പോകാറില്ലെന്ന്. റൂമില്‍ വെച്ചാണ് നിസ്‌കാരം. 'ഒരാഴ്ച മുന്‍പാണത്, നിങ്ങള് പോയീന്റെ രണ്ടാമത്തെ ദിവസം. സുബ്ഹി നിസ്‌കരിച്ച് പൊറത്തിറങ്ങാന്‍ നേരം ഒരു താടിക്കാരന്‍ വന്നെന്നെ പിന്നില്‍ നിന്നും തോണ്ടി. ഇയ്യ് മറ്റേ ഗ്രൂപ്പാണോ... കാര്യം മനസ്സിലാവാതെ ഞാന്‍ വാ പൊളിച്ചു നിന്നു പോയി. മറ്റൊരുത്തന്‍ വന്ന് കോളറിനു പിടിച്ചു വലിച്ചു. ഇയ്യല്ലെ ഞങ്ങളെ പോസ്റ്ററ് കീറീത്... വേറെ രണ്ടാളുകള്‍ വന്ന് പിടിച്ചുമാറ്റിയില്ലായിരുന്നെങ്കി അടി കിട്ടേണ്ടതായിരുന്നു. അന്ന് ഉച്ചക്ക് വീണ്ടും പള്ളിയില്‍ പ്രശ്‌നമുണ്ടായി. രണ്ടു വിഭാഗവും തമ്മില്‍ പൊരിഞ്ഞ അടി. ര